ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ മറ്റൊരു ഇരട്ട കൂട്ടബലാല്‍സംഗ കൊലക്കേസ്. കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ടു യുവതികളെ മേയ് നാലിനു ജനക്...
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ മറ്റൊരു ഇരട്ട കൂട്ടബലാല്‍സംഗ കൊലക്കേസ്. കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ടു യുവതികളെ മേയ് നാലിനു ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതുവരെ കേസോ അറസ്റ്റോ ഉണ്ടായിട്ടില്ല. അക്രമിസംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു.
മണിപ്പൂരിലെ കാങ്പോപിയില്‍ നിന്നുള്ള രണ്ട് ആദിവാസി യുവതികളെ ജോലിസ്ഥലത്ത് നിന്ന് വലിച്ചിഴച്ച് കൊണ്ടുവന്ന് കൂട്ടബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തുവരുന്ന ഭയാനകമായ രണ്ടാമത്തെ കേസാണിത്.
ഇതേസമയം, മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗിക അതിക്രമം ചെയ്ത സംഭവത്തില്‍ 19 കാരനെകൂടി അറസ്റ്റു ചെയ്തു. യുംലെംബാം നുംഗ്സിത്തോയി എന്ന മെയ്ത്തെയ് വംശജനെയാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
Key Words: Manipur, India, Murder, Rape
COMMENTS