Actor Suresh Gopi's daughter Bhagya got engaged
തിരുവനന്തപുരം: നടന് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് വരന്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വസതിയില്‍ വച്ച് നടന്നു.
വിവാഹം ജനുവരി 17 ന് ഗുരുവായൂരില്‍ വച്ച് നടക്കും. തുടര്‍ന്ന് റിസപ്ഷന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ഭാഗ്യ സുരേഷ് അടുത്തിടെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ശ്രേയസ് ബിസിനസുകാരനാണ്.
Keywords: Suresh Gopi, Bhagya, Engaged, Sreyas Mohan
COMMENTS