Father hacked his six-year-old daughter to death at Punnamoot near Mavelikara. Nakshatra was killed at Punnamudu elephant house.
സ്വന്തം ലേഖകന്‍
ആലപ്പുഴ : മാവേലിക്കരയ്ക്കടുത്ത് പുന്നമൂട്ടില്‍ ആറു വയസ്സുള്ള മകളെ അച്ഛന് വെട്ടിക്കൊന്നു. പുന്നമൂട് ആനക്കൂട്ടില്‍ വീട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. നക്ഷത്രയുടെ അച്ഛന് ശ്രീമഹേഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.
38കാരനായ ശ്രീമഹേഷിന് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. നക്ഷ്ത്രയുടെ അമ്മ വിദ്യ മൂന്നു വര്‍ഷം മുന്‍പ് മരിച്ചുപോയിരുന്നു.
ശ്രീമഹേഷിന്റെ സഹോദരിയുടെ വീട് തൊട്ടടുത്താണ്. ഈ വീട്ടിലാണ് ശ്രീമേഷിന്റെ അമ്മ സുനന്ദ താമസം.
വീട്ടിലെ ബഹളം കേട്ട് സുനന്ദ ഓടിയെത്തിയപ്പോള്‍ സോഫയില്‍ വെട്ടേറ്റു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്.
കുഞ്ഞിനെ എടുക്കാനെത്തിയ സുനന്ദയേയും ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈക്കു വെട്ടേറ്റു. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പു തന്നെ കുഞ്ഞ് മരിച്ചിരുന്നു.
ബഹളം കേട്ട് എത്തിയ നാട്ടുകാരെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ നാട്ടുകാര്‍ ഇയാളെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്പിച്ചു.
ശ്രീമഹേഷ് ഗള്‍ഫിലായിരുന്നു. ഇയാളുടെ അച്ഛന് ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഈ സമയത്താണ് ശ്രീമഹേഷ് നാട്ടിലെത്തിയത്.
Summary: Father hacked his six-year-old daughter to death at Punnamoot near Mavelikara. Nakshatra was killed at Punnamudu elephant house. Nakshatra's father SriMahesh was caught by the locals and handed over to the police. The police said that 38-year-old SriMahesh is mentally challenged. Nakshtra's mother Vidya had died three years ago.
COMMENTS