ഇംഫാല്‍: ബിജെപിയുടെ വിമര്‍ശനങ്ങള്‍ കൂസാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ അക്രമ ബാധിത മണിപ്പൂരിലേക്ക് പോകും, അവിടെ ദുരിതാശ്വാസ ക്യാമ...
ഇംഫാല്‍: ബിജെപിയുടെ വിമര്‍ശനങ്ങള്‍ കൂസാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ അക്രമ ബാധിത മണിപ്പൂരിലേക്ക് പോകും, അവിടെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും സിവില്‍ സൊസൈറ്റി പ്രതിനിധികളുമായി സംവദിക്കുകയും ചെയ്യും. അതേസമയം, വിമര്‍ശിക്കുന്നവര്‍ ആദ്യം മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എ.ഐ.സി.സി വ്യക്തമാക്കി.
മെയ്തേയി സമുദായത്തിന് പട്ടിക വര്‍ഗ (എസ്ടി) പദവി ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് മെയ് മൂന്നിന് മലയോര ജില്ലകളില്‍ 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ ഉണ്ടായത്. ഇതിനോടകം ഏകദേശം 120 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും മൂവായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Key Words: Rahul, Manipur , AICC
COMMENTS