കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ നടന്‍ പൃഥ്വിരാജിനു കാലില്‍ പരിക്കേറ്റു. ഇന്നു കാലില്‍ ശസ്ത്രക്രിയ നടത്തും. 'വിലായത്ത് ബുദ്ധ' എന്ന സിനിമ...
കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ നടന്‍ പൃഥ്വിരാജിനു കാലില്‍ പരിക്കേറ്റു. ഇന്നു കാലില്‍ ശസ്ത്രക്രിയ നടത്തും. 'വിലായത്ത് ബുദ്ധ' എന്ന സിനിമക്കുവേണ്ടി മറയൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു. കാലിന്റെ ലിഗമെന്റിനാണ് പരുക്കേറ്റത്.
ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.
Key Words: Prithviraj,Injured, Surgery


COMMENTS