കൊച്ചി: കാലവര്‍ഷം വരവറിയിച്ചപ്പോള്‍ സംസ്ഥാനത്തെ ആശങ്കയിലാക്കി ഡെങ്കിയും എത്തി. എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു....
കൊച്ചി: കാലവര്‍ഷം വരവറിയിച്ചപ്പോള്‍ സംസ്ഥാനത്തെ ആശങ്കയിലാക്കി ഡെങ്കിയും എത്തി. എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.
ഇതോടെ ജൂണില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. വാഴക്കുളത്ത് ഒരാള്‍ കൂടി മരിച്ചതോടെ ജില്ലയില്‍ ജൂണില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. 681 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഡെങ്കിപ്പനി പടരുന്ന 22 ഇടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത് എറണാകുളം ജില്ലയിലാണ്. ഈ മാസം ഇതുവരെ 2158 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത്. ഇതില്‍ നാലിലൊന്നില്‍ കൂടുതല്‍ എറണാകുളം ജില്ലയിലാണ്. ഡെങ്കിപ്പനി ബാധിച്ച് മരിച്ച 8 പേരില്‍ 7 പേരും ജില്ലയില്‍ നിന്നുള്ളവരാണ്.
Key Words: Dengue, Fever, Kochi, Kerala
COMMENTS