കൊച്ചി: പോക്‌സോ കേസില്‍ മോണ്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍. കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. 2019ല്...
കൊച്ചി: പോക്‌സോ കേസില്‍ മോണ്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍. കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്.
2019ല്‍ ഉപരിപഠനത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാവുങ്കല്‍ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മുന്‍ ജീവനക്കാരി പരാതി നല്‍കിയത്. ചൊവ്വാഴ്ചയാണ് വിചാരണ പൂര്‍ത്തിയായത്.
പുരാവസ്തുവിന്റെ പേരില്‍ വിവിധ ആളുകളില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്ത വിവിധ കേസുകളിലെ പ്രതിയാണ് മോന്‍സന്‍.
COMMENTS