Man arrested for gold smuggling in Karipur airport
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനുള്ളില്‍ ക്യാപ്സൂള്‍ രൂപത്തില്‍ സ്വര്‍ണ്ണം കടത്തിയയാള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി കരീമിനെയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളില്‍നിന്ന് 66 ലക്ഷം രൂപ വിലവരുന്ന 1072 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ശരീരത്തിനുള്ളില്‍ നാല് ക്യാപ്സൂളുകളാക്കിയാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. മസ്കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ ഇയാള്‍ വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.
എന്നാല്‍ പുറത്തുവച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.
Keywords: POlice, Karipur airport, Gold smuggling, Capsule
COMMENTS