ചെന്നൈ: അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് തള്ളി. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് കോടതിയെ സമ...
ചെന്നൈ: അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് തള്ളി. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് കോടതിയെ സമീപിച്ചത്. നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും ഈ ആവശ്യം തള്ളിയിരുന്നു.
ആനയെ ഏതു കാട്ടിലേക്കു വിടണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ലെന്നും വനം വകുപ്പാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.
തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്തുറ വനമേഖലയില്‍ അരിക്കൊമ്പന് സുഖമായി കഴിയുന്നുവെന്ന് തമിഴ് നാട് വനംവകുപ്പ് കോടതിയെ അറിയിച്ചു.
വന സംബന്ധിയായ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് സതീഷ് കുമാറിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തമിഴ് നാട് വനംവകുപ്പ് തേനിയില്‍ നിന്നു പിടികൂടിയ അരിക്കൊമ്പനെ കേരളത്തിലെ മതികെട്ടാന്‍ വനമേഖലയില്‍ വിടണമെന്നായിരുന്നു റബേക്കയുടെ ഹര്‍ജി.
അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യവസായിയും ട്വന്റിട്വന്റി ചീഫ് കോ ഓര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെ കേരള ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ആനയെ കേരളത്തിലെത്തിക്കണമെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി പറഞ്ഞിരുന്നു.
Summary: The Forest Bench of the Madras High Court rejected the petition to bring the wild tusker Arikompan to Kerala. Rebecca Joseph, a native of Ernakulam, approached the court. Earlier, the Madurai bench of the Madras High Court had rejected this demand.
COMMENTS