തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ പ്രൊജക്ട് കെയെക്കുറിച്ച് വലിയ വാര്‍ത്തകള്‍ പുറത്തുവരുന്നു. പ്രഭാസിന്റെ...
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ പ്രൊജക്ട് കെയെക്കുറിച്ച് വലിയ വാര്‍ത്തകള്‍ പുറത്തുവരുന്നു. പ്രഭാസിന്റെ പ്രൊജക്ട് കെ സിനിമയില്‍ കമല്ഹാസന് വില്ലനായി എത്തുമെന്നാണ് സൂചന. വാര്‍ത്തയറിഞ്ഞ് പ്രഭാസിന്റെയും കമല്‍ഹാസന്റെയും ആരാധകര്‍ വലിയ ആവേശത്തിലാണ്. നെഗറ്റീവ് റോളുകളില്‍ കൂടുതലായി കാണപ്പെടുന്ന കമല്‍ ഹാസന് പ്രൊജക്റ്റ് കെ സിനിമയിലും അതേ വേഷപ്പകര്‍ച്ചയിലാണ് പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. പ്രൊജക്ട് കെ സിനിമയുടെ ഷൂട്ടിംഗ് 70% പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു,
ആദിപുരുഷിന് ശേഷം എത്തുന്ന പ്രൊജക്ട് കെ ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ആക്ഷന്‍ ചിത്രമായിരിക്കും. പ്രഭാസിനൊപ്പം ദീപിക പദുക്കോണും ദിഷ പടാനിയുമാണ് നായികമാരായി എത്തുന്നത്. ഇത് മാത്രമല്ല അമിതാഭ് ബച്ചനും ഈ സിനിമയില്‍ അഭിനയിക്കുമെന്നാണ് ലഭ്യമായ വിവരം.
എന്നാല്‍ കമല്‍ ഹാസനെ കുറിച്ച് ഇതുവരെ ഒരു വാര്‍ത്തയും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. കമ്മല്‍ ഹാസന് ഈ ചിത്രത്തില്‍ പ്രധാന വില്ലനായി എത്തുമെന്ന് പ്രഭാസ് തന്നെ അറിയിച്ചതൊഴിച്ചാല്‍. ഈ ചിത്രത്തിന് വേണ്ടി കമല്‍ ഹാസന് 20 ദിവസത്തെ ഡേറ്റാണ് നല്‍കുക. അതിനായി 150 കോടിയാണ് പ്രതിഫലമെന്നും പറയപ്പെടുന്നു.
500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. നാഗ് അശ്വനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുക. സി. അശ്വനി ദത്താണ് നിര്‍മ്മാണം. സംഗീതം സന്തോഷ് നാരായണനാണ്. വിജയന്തി മൂവീസാണ് നിര്‍മ്മാണം. ആഗോളതലത്തില്‍ റിലീസ് ചെയ്യാന്‍ പോകുന്ന ഒരു വലിയ പ്രോജക്ടായിരിക്കും ഇത്. 2024 ജനുവരി 12ന് ചിത്രം റിലീസ് ചെയ്യും. ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ റിലീസ് ചെയ്യും, ഇവയ്ക്കെല്ലാം പുറമെ, ഈ സിനിമ ഇംഗ്ലീഷിലേക്ക് ഡബ്ബ് ചെയ്ത് ആഗോളതലത്തിലും റിലീസ് ചെയ്യും.
Key Words: Kamal Hassan, Project K Movie, Prabhas
COMMENTS