ബംഗളൂരു: ഇന്ത്യന്‍ സീനിയര്‍ പുരുഷ ടീം 2023 സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഇടം നേടി. ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന...
ബംഗളൂരു: ഇന്ത്യന്‍ സീനിയര്‍ പുരുഷ ടീം 2023 സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഇടം നേടി.
ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് എയില്‍ നേപ്പാളിനെ 2-0ന് തോല്‍പ്പിച്ച് ഇന്ത്യന്‍ സീനിയര്‍ പുരുഷ ടീം 2023 ബംഗബന്ധു സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ സ്ഥാനം പിടിച്ചത്. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആണ് ഗോളുകള്‍ പിറന്നത്.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും നവോറെം മഹേഷ് സിംഗും ആണ് ഗോളുകള്‍ നേടിയത്. ഇന്നലെ ഗോള്‍ നേടിയതോടെ സുനില്‍ ഛേത്രി തന്റെ 91-ാം അന്താരാഷ്ട്ര ഗോള്‍ സ്വന്തമാക്കി.
Key Words: SAF Championship, India , Sports
COMMENTS