An eleven-year-old boy named Nihal was bitten to death by dogs in Muzhapilangad. The child was found with injuries all over his body
കണ്ണൂര്‍: മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാല്‍ എന്ന പതിനൊന്നുകാരനെ നായ കടിച്ചു കൊന്നു. ശരീരമാകെ മുറിവേറ്റ് ബാധരഹിതനായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഭിന്നശേഷിക്കാരനും സംസാര ശേഷിയുമില്ലാത്ത കുട്ടി വീടിന്റെ ഗെയിറ്റിന് പുറത്തിറങ്ങിയപ്പോഴാണ് തെരുവ് നായകള്‍ കൂട്ടമായി ആക്രമിച്ചതെന്നാണ് കരുതുന്നത്.
വീടിന് 500 മീറ്റര്‍ അകലെ ഗുരുതരമായ പരിക്കുകളോടെ കണ്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
തെരുവുനായകള്‍ കുട്ടിയെ കടിച്ചുവലിച്ച് ഇവിടേയ്ക്കു കൊണ്ടുവന്നതാകാമെന്നാണ് സംശയം.
പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
Summary: An eleven-year-old boy named Nihal was bitten to death by dogs in Muzhapilangad. The child was found with injuries all over his body. It is believed that the group of stray dogs attacked the differently-abled and speechless child when he came out of the gate of the house.
COMMENTS