തിരുവനന്തപുരം: സംസ്ഥാനം ഡെങ്കിപ്പനി ഭീതിയിലേക്ക് വഴിമാറിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് ഡ്രൈഡേ ആചരിക്കും. അതേസമ...
തിരുവനന്തപുരം: സംസ്ഥാനം ഡെങ്കിപ്പനി ഭീതിയിലേക്ക് വഴിമാറിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് ഡ്രൈഡേ ആചരിക്കും. അതേസമയം, പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളും നടക്കും. നാളെ വീടുകളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ നിര്‍ദേശമുണ്ട്. ഇത് ഒരു ജനകീയ പ്രതിരോധ പ്രവര്‍ത്തനമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നിരുന്നു. ഡെങ്കിപ്പനി കേസുകള്‍ നൂറിലേറെയാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്.
COMMENTS