കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുന്നു, തിരുത്തിയില്ലെങ്കില്‍ പൗരസമൂഹം പ്രതിഷേധിക്കണമെന്നു സാംസ്‌കാരിക പ്രവര്‍ത്തകര്‍

തിരുവനന്തപുരം : വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെയും വാര്‍ത്ത വായിച്ചതിന്റെയും പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്ത് അന്വേഷണം നട...


തിരുവനന്തപുരം : വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെയും വാര്‍ത്ത വായിച്ചതിന്റെയും പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്തുകയും ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആ വശ്യപ്പെടുകയും ചെയ്യുന്ന നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരായ അഖിലാ നന്ദകുമാര്‍, അബ്‌ജോദ് വര്‍ഗീസ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് നിയമന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മലയാള മനോരമ (കൊല്ലം) പ്രത്യേക ലേഖകന്‍ ജയചന്ദ്രന്‍ ഇലങ്കത്ത് എന്നിവര്‍ക്കെതിരെ കേരള പൊലീസ് സ്വീകരിച്ച നടപടികള്‍ നിരുപാധികം പിന്‍വലിക്കണമെന്ന് ഇവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പൊലീസ് നടപടിയെ ന്യായീകരിച്ച് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ കേരളത്തിലെ ജനാധിപത്യ പൗരസമൂഹം ഏറെ ആശങ്കയോടെയാണ് കാണുന്നത്. 

കേന്ദ്ര ഭരണാധികാരികള്‍ അന്വേഷണ ഏജന്‍സികളെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നതിനെ നിരന്തരം വിമര്‍ശിക്കുന്നവര്‍ തന്നെ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുന്നത് വൈരുദ്ധ്യമാണ്. 

ഭരണകൂടവും കോര്‍പ്പറേറ്റ് മാധ്യമ സ്ഥാപനങ്ങളും മാധ്യമ സ്വാതന്ത്ര്യത്തില്‍ പലവിധം ഇടപെടുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഉള്‍പ്പെട്ട 180 രാജ്യങ്ങളില്‍ 163 ആണ് ഇന്ത്യയുടെ സ്ഥാനം. ഇതിലേക്ക് ഇന്ത്യ പിന്തള്ളപെടാന്‍ ഇടയാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തിന്റെ കൂടി ഫലമായാണ്. 

മാധ്യമസ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യ പ്രശ്‌നം മാത്രമല്ല, അത് ജനാധിപത്യ സമൂഹത്തിന്റെയും ഭരണഘടനാപരമായ പൗരാവകാശത്തിന്റെയും അവിഭാജ്യഘടകമാണ്. 

അതുകൊണ്ടാണ് ഭരണഘടനയില്‍ മാധ്യമ സ്വാതന്ത്ര്യം എന്ന് എടുത്തുപറയാഞ്ഞിട്ടും അത് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന മൗലികാവകാശത്തില്‍ ഉള്‍പ്പെട്ടതാണെന്നും മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീം കോടതി നിരവധി തവണ ഭരണഘടനാ വ്യാഖ്യാന വിധികളിലൂടെ വ്യക്തമാക്കിയത്.

കേന്ദ്ര ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്ന സമഗ്രാധിപത്യ പ്രവണതകളെ ഫലപ്രദമായി ചെറുക്കുന്നതിന് പൗരസമൂഹത്തെ അണിനിരത്താന്‍ ശ്രമിക്കുന്നതിനു പകരം അതേ പ്രവണതകളെ കേരളത്തിലും ശക്തിപ്പെടുത്തുന്ന നിലയില്‍ സംസ്ഥാന ഭരണ നടത്തിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടികളില്‍ നിന്നു പൊലീസിനെ പിന്മാറ്റാന്‍ കേരളീയ പൗരസമൂഹം ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് പ്രസ്താവന പറഞ്ഞു.

പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍:

ബി.ആര്‍.പി ഭാസ്‌കര്‍ (സീനിയര്‍ ജേണലിസ്റ്റ്)

കെ.ജി.ശങ്കരപ്പിള്ള (കവി)

സി. രാധാകൃഷ്ണന്‍ (നോവലിസ്റ്റ്, കഥാകൃത്ത്)

ബി രാജീവന്‍ (എഴുത്തുകാരന്‍)

ഡോ.എം. കുഞ്ഞാമന്‍ (സാമ്പത്തിക ശാസ്ത്രജ്ഞന്‍)

കെ.അജിത (അന്വേഷി)

എസ് ജഗദീഷ് ബാബു (പത്രപ്രവര്‍ത്തകന്‍)

എം.എന്‍ കാരശ്ശേരി (എഴുത്തുകാരന്‍)

ഡോ. ഇ.വി രാമകൃഷ്ണന്‍ (എഴുത്തുകാരന്‍)

കെ.സി. നാരായണന്‍ (മാധ്യമപ്രവര്‍ത്തകന്‍)

എം.ജി രാധാകൃഷ്ണന്‍ (ജേണലിസ്റ്റ്)

എം.പി സുരേന്ദ്രന്‍ (ജേണലിസ്റ്റ്)

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.

ഉണ്ണി ബാലകൃഷ്ണന്‍ (മാധ്യമ പ്രവര്‍ത്തകന്‍)

കല്‍പ്പറ്റ നാരായണന്‍ (എഴുത്തുകാരന്‍) 

പി.സുരേന്ദ്രന്‍ (എഴുത്തുകാരന്‍)

എന്‍.പി ചേക്കുട്ടി (മാധ്യമ പ്രവര്‍ത്തകന്‍)

യു.കെ കുമാരന്‍ (കഥാകൃത്ത്, നോവലിസ്റ്റ്) വീരാന്‍ കുട്ടി (കവി)

അന്‍വര്‍ അലി (കവി)

സി.ആര്‍ നീലകണ്ഠന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍)

എം.ഗീതാനന്ദന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍)

ഡോ. പി.കെ പോക്കര്‍ (എഴുത്തുകാരന്‍)

സെബാസ്റ്റ്യന്‍ (കവി)

സാവിത്രി രാജീവന്‍ (കവി)

ജെ. ദേവിക (എഴുത്തുകാരി, ഗവേഷക)

ഡോ.കെ.ടി. രാംമോഹന്‍ (എക്കണോമിസ്റ്റ്)

ചന്ദ്രമതി (എഴുത്തുകാരി) സജിത ശങ്കര്‍ (ആര്‍ട്ടിസ്റ്റ്)

കരുണാകരന്‍ (കഥാകൃത്ത്) 

പ്രസന്ന രാജന്‍ (ക്രിട്ടിക്)

വി.എസ്.അനില്‍കുമാര്‍ (കഥാകൃത്ത്)

ഡോ. ആസാദ് (എഴുത്തുകാരന്‍)

ഡോ.എസ്. ഫൈസി

ജി ദേവരാജന്‍

ഡോ.കെ.എം.ഷീബ

കെ.സി. ഉമേഷ് ബാബു (കവി)

ദാമോദര പ്രസാദ് (എഴുത്തുകാരന്‍)

എന്‍.സുബ്രഹ്മണ്യന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍) 

സി അനൂപ് (കഥാകൃത്ത്)

സി.എസ്. വെങ്കിടേശ്വരന്‍ (എഴുത്തുകാരന്‍)

എസ് രാജീവന്‍ 

അനില്‍. ഇ.പി

പ്രമോദ് പുഴങ്കര

ജോളി ചിറയത്ത്

ശ്രീധര്‍ രാധാകൃഷ്ണന്‍

രാജന്‍ ചെറുക്കാട് (മാധ്യമ പ്രവര്‍ത്തകന്‍)

എന്‍ ശ്രീജിത്ത് (മാധ്യമ പ്രവര്‍ത്തകന്‍)

രവിശങ്കര്‍ കെ.വി (മാധ്യമപ്രവര്‍ത്തകന്‍)

പ്രൊഫ. കുസുമം ജോസഫ്

മാങ്ങാട് രത്‌നാകരന്‍ (മാധ്യമ പ്രവര്‍ത്തകന്‍)

പി.പി. സത്യന്‍ (മാധ്യമപ്രവര്‍ത്തകന്‍)

ഡോ.വി. വിജയകുമാര്‍ (എഴുത്തുകാരന്‍)

മുസഫര്‍ അഹമ്മദ് (മാധ്യമ പ്രവര്‍ത്തകന്‍)

ജ്യോതി നാരായണന്‍

എം.സുല്‍ഫത്ത്

അഡ്വ. ഭദ്രകുമാരി

കെ.ഹരിദാസ് (എഴുത്തുകാരന്‍)

അഡ്വ.രമ. കെ.എം.

കെ മുരളി

ജയരാജ് സി.എന്‍

ഡോ.കെ.എന്‍ അജോയ് കുമാര്‍

പ്രതാപന്‍

സി.എസ്. മുരളീശങ്കര്‍

അഡ്വ.സജി ചേരമന്‍

സജീവന്‍ അന്തിക്കാട്

പുരുഷന്‍ ഏലൂര്‍

വിനോദ് ചന്ദ്രന്‍

പി.കെ.ശ്രീനിവാസന്‍ (ജേണലിസ്റ്റ്)

ഷിബുരാജ് (മാധ്യമ പ്രവര്‍ത്തകന്‍)

പ്രിയദാസ് ജി മംഗലത്ത്

ടി.കെ. വിനോദന്‍

പി.സി.ജോസി (പബ്ലിഷര്‍)

സുധീഷ് രാഘവന്‍ (നോവലിസ്റ്റ്)

കെ.കെ.സുരേന്ദ്രന്‍

സജീവന്‍ അന്തിക്കാട്

കെ. സന്തോഷ് കുമാര്‍

റോബിന്‍ കേരളീയം

ശരത് ചേലൂര്‍

കെ.ജി ജഗദീശന്‍

ഐ. ഗോപിനാഥ്

വിജയരാഘവന്‍ ചേലിയ

ഡോ. പ്രസാദ്

ടി. നാരായണന്‍ വട്ടോളി

ഡോ. ഇ ഉണ്ണിക്കൃഷ്ണന്‍

അഡ്വ.വിനോദ് പയ്യട

ഇസാബിന്‍ അബ്ദുള്‍ കരീം

കബീര്‍ഷാ

ഡോ. സുഗതന്‍ (ദെല്‍ഹി)

പി.എം. നാരായണന്‍ (റിപ്പോര്‍ട്ടര്‍ ജര്‍മന്‍ ടി.വി)

അശോക് കുമാര്‍

രാജഗോപാല്‍

ജി. ദിലീപന്‍ (എഴുത്തുകാരന്‍)

പ്രദീപ് പനങ്ങാട് (എഴുത്തുകാരന്‍)

കെ.എം. വേണുഗോപാല്‍

ജംഷീന മുല്ലപ്പാട്ട് (ജേണലിസ്റ്റ്)

സി.പി. റഷീദ്

എ.ജെ തോമസ് ( കവി)

പ്രേംബാബു

ഡോ. പ്രിന്‍സ് .കെ.ജെ.

രാജീവ് കുമാര്‍.കെ.

ജയഘോഷ് എം.ബി

സുബിന്‍

അഡ്വ ചന്ദ്രസേനന്‍

ലിബിന്‍ തത്തപ്പള്ളി

പ്രസാദ് സോമരാജന്‍

പി.കെ. പ്രിയേഷ് കുമാര്‍

വില്‍ഫ്രഡ് കെ.പി (ആര്‍ട്ടിസ്റ്റ്)

അഡ്വ. ഷിജു

വേണഗോപാല്‍ (എഴുത്തുകാരന്‍)

പ്രവീണ്‍ പിലാശ്ശേരി

ആദം അയൂബ്

ഹാരിസ് അബു

പ്രദീപ് കുളങ്ങര

മിനി മോഹന്‍

ഇന്ദിര ദിലീപന്‍

അശോക്

കെ.കെ. സുദേവ്

ഉദയകുമാര്‍

ഷെറിന്‍ വര്‍ഗീസ്

കുട്ടി മൂസ കെ.എം.

റെന്‍സണ്‍

അഡ്വ.എന്‍.എം.സിദ്ധിഖ്

പത്മകുമാര്‍

അനീസ് ജോര്‍ജ്

കൊച്ചുമോന്‍

രഘുകുമാര്‍

പരമേശ്വരന്‍

പി.ടി. വിജയന്‍

ജോസ് മാത്യു.

പ്രശാന്ത് എം പ്രഭാകരന്‍

സുനില്‍ കൊച്ചി

പി.വി.സാനു

സുബൈര്‍ പള്ളുരുത്തി

ആള്‍ബി

ഹരിദാസ്. ടി

മാത്യു കൊട്ടിയൂര്‍

Summary: The group of cultural workers said that the act of prosecuting journalists for reporting and reading news and forcing them to appear at the police station for questioning is highly anti-democratic and a denial of media freedom.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുന്നു, തിരുത്തിയില്ലെങ്കില്‍ പൗരസമൂഹം പ്രതിഷേധിക്കണമെന്നു സാംസ്‌കാരിക പ്രവര്‍ത്തകര്‍
കേരളത്തില്‍ മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുന്നു, തിരുത്തിയില്ലെങ്കില്‍ പൗരസമൂഹം പ്രതിഷേധിക്കണമെന്നു സാംസ്‌കാരിക പ്രവര്‍ത്തകര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsqsSm5pWCUq4W8GwmT76tVJJb7G971SURIcH1eI721ZorUN3WyYfi8d3YlBqYvKXcNQulvlKoLbDz1beIheqiOMIp6u87XgnvAGLIg7HOv5PpqCny2lDxGZ12Y9cj38xTYT6HYAzSo9ZqiNehv_OenEUWUbH2KerBg8zr92w7ujte77i103vSEgb0/s320/kerala%20media.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsqsSm5pWCUq4W8GwmT76tVJJb7G971SURIcH1eI721ZorUN3WyYfi8d3YlBqYvKXcNQulvlKoLbDz1beIheqiOMIp6u87XgnvAGLIg7HOv5PpqCny2lDxGZ12Y9cj38xTYT6HYAzSo9ZqiNehv_OenEUWUbH2KerBg8zr92w7ujte77i103vSEgb0/s72-c/kerala%20media.jpg
www.vyganews.com
https://www.vyganews.com/2023/06/cultural-workers-against-anti-media.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/06/cultural-workers-against-anti-media.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy