CPM Kayamkulam area secretary about Nikhil Thomas issue
ആലപ്പുഴ: നിഖില്‍ തോമസ് പാര്‍ട്ടിയോടു ചെയ്തത് കൊടും ചതിയെന്ന് സി.പി.എം നേതാവ് പി.അരവിന്ദാക്ഷന്. സി.പി.എം കായംകുളം ഏരിയാ സെക്രട്ടറിയാണ് പി.അരവിന്ദാക്ഷന്.
നിഖിലിനെതിതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയുണ്ടാകുമെന്നും ഇയാളെ പാര്ട്ടിക്കാര് ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അരവിന്ദാക്ഷന് പറഞ്ഞു.
പൊതുസമൂഹത്തിന് അംഗീകരിക്കാനാവാത്ത കാര്യം പാര്‍ട്ടിക്കും അംഗീകരിക്കാനാവില്ലെന്നും അതിനാല്‍ പാര്‍ട്ടിതലത്തില്‍ ഈ വിഷയത്തില്‍ അന്വേഷണമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബികോം പാസാകാത്ത എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് കായംകുളം എം.എസ്.എം കോളേജില്‍ എംകോമിനു പഠിക്കുന്നത് വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പ്രസ്താവനയുമായി നേതാക്കള്‍ രംഗത്തെത്തുന്നത്.
Keywords: CPM, Kayamkulam, Nikhil Thomas, University
COMMENTS