ഫെയര്‍ ആന്‍ഡ് ലൗലിയുടെ പരസ്യം ഒരിക്കലെങ്കിലും കണ്ടവര്‍ മറക്കാത്ത മുഖമാണ് ബോളിവുഡ് നടി യാമി ഗൗതം. പൃഥ്വിരാജ് ചിത്രമായ ഹീറോയില്‍ നായികയായി മ...
ഫെയര്‍ ആന്‍ഡ് ലൗലിയുടെ പരസ്യം ഒരിക്കലെങ്കിലും കണ്ടവര്‍ മറക്കാത്ത മുഖമാണ് ബോളിവുഡ് നടി യാമി ഗൗതം. പൃഥ്വിരാജ് ചിത്രമായ ഹീറോയില്‍ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടി, തന്റെ യാത്രകള്‍ക്കായി ബിഎംഡബ്ല്യുവിന്റെ മുന്‍നിര എസ്യുവി എക്സ് 7 സ്വന്തമാക്കി. മുംബൈയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇന്‍ഫിനിറ്റി കാര്‍സില്‍ നിന്നാണ് താരം ഈ വാഹനം സ്വന്തമാക്കിയത്.
നടിയും ഭര്‍ത്താവും ചേര്‍ന്ന് വാഹനം സ്വന്തമാക്കുന്നതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്യുവിയാണ് എക്സ് 7. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന എസ്യുവിയുടെ ഏതു മോഡലാണ് യാമിയുടേത് എന്ന് വ്യക്തമല്ല. എക്സ്ഡ്രൈവ് 40 ഡി എം സ്പോര്‍ട്സ്, എക്സ്ഡ്രൈവ് 40 ഐ എം സ്പോര്‍ട് എന്നീ മോഡലുകളിലാണ് എക്സ് 7 വില്പനയ്ക്ക് എത്തുന്നത്.
പെട്രോള്‍ മോഡലിന്റെ എക്സ്ഷോറൂം വില 1.22 കോടി രൂപയും ഡീസല്‍ മോഡലിന്റേത് 1.24 കോടി രൂപയുമാണ്. എക്സ്ഡ്രൈവ് 40ഐയില്‍ 381 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുള്ള മൂന്നു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഡീസല്‍ പതിപ്പായ എക്സ്ഡ്രൈവ് 40 ഡിയില്‍ 340 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുള്ള 3 ലിറ്റര്‍ എന്‍ജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളിലും. വേഗം നൂറു കിലോമീറ്റര്‍ കടക്കാന്‍ പെട്രോള്‍ മോഡലിന് 5.8 സെക്കന്‍ഡും ഡീസല്‍ മോഡലിന് 5.9 സെക്കന്‍ഡും മാത്രം മതി.
Key Words:Yami Gautam, SUV X7
COMMENTS