ബെംഗളൂരു: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരി സമര്...
ബെംഗളൂരു: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി തള്ളി. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മയക്കുമരുന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ബിനീഷ് കോടിയേരിയുടെ ഹര്‍ജി.
ഇഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ബിനീഷിന് 2021 ഒക്ടോബറില്‍ കോടതി ജാമ്യം അനുവദിച്ചത്.
ഇഡി അന്വേഷിക്കുന്ന കേസിലെ നാലാം പ്രതിയാണ് ബിനീഷ്. ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം 2021 ഒക്ടോബറില്‍ ബിനീഷിന് കോടതി ജാമ്യം അനുവദിച്ചു. 2020 ഓഗസ്റ്റില്‍, മയക്കുമരുന്ന് കേസില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി. അനിഖ എന്നിവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. അനൂപിനെ ചോദ്യം ചെയ്തപ്പോള്‍ ആദായനികുതി വെട്ടിപ്പ് സംബന്ധിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇഡി കേസ് രജിസ്റ്റര്‍ ചെയ്യുകയും ബിനീഷിന്റെ പേര് പുറത്തുവരികയും ചെയ്തു.
Key Words: Bineesh Kodiyeri, Trial , Money Laundering Case
COMMENTS