കൊച്ചി: നടന് ശ്രീനാഥ് ഭാസിക്ക് തല്ക്കാലം അംഗത്വം നല്‍കേണ്ടെന്ന് 'അമ്മ' എക്സിക്യൂട്ടീവ് യോഗം. ശ്രീനാഥിനെതിരെ നിര്‍മ്മാതാക്കളുടെ ...
കൊച്ചി: നടന് ശ്രീനാഥ് ഭാസിക്ക് തല്ക്കാലം അംഗത്വം നല്‍കേണ്ടെന്ന് 'അമ്മ' എക്സിക്യൂട്ടീവ് യോഗം. ശ്രീനാഥിനെതിരെ നിര്‍മ്മാതാക്കളുടെ വിലക്ക് നിലനില്‍ക്കേയാണ് 'അമ്മ'യുടെ നടപടി. നിര്‍മ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും.
നടന് ഷെയ്ന് നിഗമും നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകാനും യോഗത്തില്‍ തീരുമാനമായി. അതേസമയം, നടി നിഖില വിമല്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് 'അമ്മ'യില്‍ പുതുതായി അംഗത്വം നല്കി.
അതേസമയം, ഇന്ന് അമ്മ ജനറല്‍ ബോഡി മീറ്റിംഗ് കൊച്ചിയില്‍ ചേരും. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളും ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയാകും. അമിതമായ മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് ഒരു നടന്റെ പല്ലുകള്‍ പൊടിയാന്‍ തുടങ്ങി, മകന് ഒരു ഓഫര്‍ ലഭിച്ചു, പക്ഷേ അവനെ അഭിനയിക്കാന്‍ അനുവദിക്കാന്‍ ഭയപ്പെട്ടുവെന്ന് എക്സിക്യൂട്ടീവ് അംഗം ടിനിടോം അടുത്തിടെ പറഞ്ഞിരുന്നു ഇതേപ്പറ്റി ഇന്നലെയും ടിനി ടോം സംസാരിച്ചിരുന്നു. മറ്റൊരു എക്സിക്യൂട്ടീവ് അംഗം ബാബുരാജും ലഹരി ഉപയോഗത്തിന്റെ വ്യാപനത്തെക്കുറിച്ച് സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിങ് സെറ്റുകളില്‍ ഉള്‍പ്പെടെ കര്‍ശന പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. പോലീസ് നടപടികളുമായി സഹകരിക്കുമെന്ന് സംഘടനാ നേതൃത്വം നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തേക്കും.
Key Words: Amma, Sreenath Bhasi, General Body, Movie
COMMENTS