പൂജാരിമാരില്‍ നിന്ന് പ്രധാനമന്ത്രി ചെങ്കോല്‍ ഏറ്റുവാങ്ങി, പാര്‍മെന്റ് മന്ദിരം ഉദ്ഘാടത്തിന് ഡല്‍ഹിയില്‍ അതിസുരക്ഷ

Prime Minister Narendra Modi received the scepter to install the new Parliament building from a group of priests from Tamil Nadu


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള ചെങ്കോല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സംഘത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏറ്റുവാങ്ങി.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് ചെങ്കോല്‍ കൈമാറിയത്. ചെങ്കോല്‍ നാളെ കൈമാറുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഇന്നു തന്നെ ചടങ്ങ് നടത്തുകയായിരുന്നു.

പുതിയ പാര്‍ലമെന്റിന്റെ ലോക്സഭാ ചേംബറില്‍ നാളെ രാവിലെ ചെങ്കോല്‍ സ്ഥാപിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് മുന്‍ പ്രധാനമന്ത്രി ജവര്‍ഹലാല്‍ നെഹ്റുവിന് കൈമാറിയ സ്വര്‍ണ്ണ ചെങ്കോലാണിത്. അലഹബാദിലെ ഒരു മ്യൂസിയത്തിലാണ് ഈ കാലമത്രയും ചെങ്കോല്‍ സൂക്ഷിച്ചിരുന്നത്. ഇപ്പോള്‍ ചെങ്കോല്‍  ലോക്‌സഭാ ചേംബറിലേക്ക് എത്തുകയാണ്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നാളെ നിര്‍വഹിക്കുകയാണ്. ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കപ്പെട്ട രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങള്‍ വേദിയില്‍ വായിക്കും. 

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണക്കായി 75 രൂപയുടെ നാണയയവും സ്റ്റാമ്പും നാളെ പുറത്തിറക്കും. ഉദ്ഘാടന ശേഷം പ്രധാനമന്ത്രിയുടെ അഭിസംബോധനയും ഉണ്ടാകും. രാഷ്ട്രപതിയെ ഉദ്ഘാടകയാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌ക്കരിക്കുകയാണ്. 

പ്രതിപക്ഷത്തിന്റെ  ബഹിഷ്‌കക്കരണം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും മന്ത്രി അനുരാഗ് ഠാക്കൂറും പറഞ്ഞു.

ഇതേസമയം, അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു ദിവസത്തേക്ക് മാറ്റിവച്ച് ലോകം ഉറ്റുനോക്കുന്ന ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കണമെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍ അഭ്യര്‍ത്ഥിച്ചു. ഉദ്ഘാടനത്തോടനം പ്രമാണിച്ച് നാളെ ഡല്‍ഹിയില്‍ അതിസുരക്ഷ ഒരുക്കിയിട്ടുണ്ട്. വെളുപ്പിന്് അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. കേന്ദ്ര സേനയും ഡല്‍ഹി പൊലീസും ക്രമസമാധാന പാലനത്തിനു രംഗത്തുണ്ട്.

ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്ത് ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തി പാതകളില്‍ സുരക്ഷ ശക്തമാക്കി.


പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങിന്റെ ഷെഡ്യൂള്‍:

7:15 പ്രധാനമന്ത്രി നരേന്ദ്ര മോഡി പുതിയ പാര്‍ലമെന്റ് സമുച്ചയത്തില്‍ എത്തുന്നു.

7:30 ഒരു മണിക്കൂര്‍ നീണ്ട ഹവനവും പൂജയും

8:30 പ്രധാനമന്ത്രി ലോക്സഭാ ചേംബറില്‍ പ്രവേശിക്കും.

9:00 സ്പീക്കറുടെ കസേരയ്ക്ക് സമീപം ചെങ്കോല്‍ സ്ഥാപിക്കല്‍.

9:30 ഫോയറില്‍ പ്രാര്‍ത്ഥനാ ചടങ്ങ്. തുടര്‍ന്ന് പ്രധാനമന്ത്രി മടങ്ങും.

11:30 സന്ദര്‍ശകരും അതിഥികളും എത്തുന്നു.

12:00 പ്രധാനമന്ത്രി എത്തും. ദേശീയ ഗാനത്തോടെ ചടങ്ങിനു തുടക്കം.

12:10: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സംസാരിക്കുകയും പ്രസിഡന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ എന്നിവരുടെ ആശംസകള്‍ വായിക്കും.

12:17- രണ്ട് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

12:38 രാജ്യസഭാ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം (പ്രതിപക്ഷം ചടങ്ങു ബഹിഷ്‌കരിക്കുന്നതിനാല്‍ സാധ്യതയില്ല). ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പ്രസംഗം.

1:05 സ്മാരക സ്റ്റാമ്പും 75 രൂപ നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യുന്നു.

1:10 ഉച്ചയ്ക്ക് 1:10 ന് പ്രധാനമന്ത്രിയുടെ പ്രസംഗം.

2:00 ചടങ്ങിനു സമാപനം.


Summary: Prime Minister Narendra Modi received the scepter to install the new Parliament building from a group of priests from Tamil Nadu. The scepter was handed over at a ceremony held at the Prime Minister's office. It was said that the scepter would be handed over tomorrow, but the ceremony was held today itself.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: പൂജാരിമാരില്‍ നിന്ന് പ്രധാനമന്ത്രി ചെങ്കോല്‍ ഏറ്റുവാങ്ങി, പാര്‍മെന്റ് മന്ദിരം ഉദ്ഘാടത്തിന് ഡല്‍ഹിയില്‍ അതിസുരക്ഷ
പൂജാരിമാരില്‍ നിന്ന് പ്രധാനമന്ത്രി ചെങ്കോല്‍ ഏറ്റുവാങ്ങി, പാര്‍മെന്റ് മന്ദിരം ഉദ്ഘാടത്തിന് ഡല്‍ഹിയില്‍ അതിസുരക്ഷ
Prime Minister Narendra Modi received the scepter to install the new Parliament building from a group of priests from Tamil Nadu
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxO2P0V0wuTUR01tyVI9-Pvg_t9WrkmzwMlyai3x2K30yAUUIuBqBWqmZKF07TJVDb0j1KLrupVpmGzU_Kp_nZ773mZw_rrsUGuFqPynW0Cbtp4kmvFixZvx9eW77Nv-d0qNB3CvlQynMTvaEdHzh-GaqP4KBOWbYm-E6qJ-RDTjR_4QJCCBgl_c9g/s320/Modi%20with%20Sengol.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxO2P0V0wuTUR01tyVI9-Pvg_t9WrkmzwMlyai3x2K30yAUUIuBqBWqmZKF07TJVDb0j1KLrupVpmGzU_Kp_nZ773mZw_rrsUGuFqPynW0Cbtp4kmvFixZvx9eW77Nv-d0qNB3CvlQynMTvaEdHzh-GaqP4KBOWbYm-E6qJ-RDTjR_4QJCCBgl_c9g/s72-c/Modi%20with%20Sengol.jpg
www.vyganews.com
https://www.vyganews.com/2023/05/narendra-modi-received-scepter.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/05/narendra-modi-received-scepter.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy