Life mission case - M.Sivasnker's Bail plea rejected
കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഒന്നാം പ്രതിയായ എം.ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. ചികിത്സയ്‌ക്കെന്നു കാണിച്ചാണ് കേസില്‍ ജയിലില്‍ കഴിയുന്ന എം.ശിവശങ്കര്‍ കൊച്ചിയിലെ വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.
തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ അടിയന്തരമായി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. നിലവില്‍ ഇയാളുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.
ഇതോടൊപ്പം ജാമ്യ ഉപാധികളില്‍ അളവ് തേടിയുള്ള കേസിലെ ഏഴാം പ്രതി സന്തോഷ് ഈപ്പന്റെ ഹര്‍ജിയും വിചാരണ കോടതി തള്ളി. പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നതായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം.
Keywords: M.Sivasanker, Bail, Plea, Reject, Court
COMMENTS