ISRO launchs GSLV NVS -1 successfully
ശ്രീഹരിക്കോട്ട: ഗതി നിര്‍ണ്ണയ ഉപഗ്രഹമായ എന്‍വിഎസ് - 01 വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആര്.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സെന്ററില്‍ നിന്നുമാണ് ജി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച് എന്‍വിഎസ് -01 251.52 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ 20 മിനിറ്റു കൊണ്ട് എത്തിച്ചത്. ഇന്നു രാവിലെ 10.42 നായിരുന്നു വിക്ഷേപണം.
സ്ഥാനനിര്‍ണ്ണയം, നാവിഗേഷന്‍, സമയ നിര്‍ണയം എന്നിവയാണ് ഈ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ സ്ഥാനവും സമയവും നിര്‍ണയിക്കുന്നതിനായി അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റുബീഡിയം ആറ്റമിക് ക്ലോക്കാണ് ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.
Keywords: ISRO, GSLV NVS -01, Navigation, Time
COMMENTS