സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും രാഷ്ട്രീയത്തിനു മേല്‍ മതേതര ശക്തികള്‍ നേടിയ ചരിത്ര വിജയമാണ് കര്‍ണാടകത്തിലേ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും രാഷ്ട്രീയത്തിനു മേല്‍ മതേതര ശക്തികള്‍ നേടിയ ചരിത്ര വിജയമാണ് കര്‍ണാടകത്തിലേതെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.
രാജ്യത്തിനാകെ സന്ദേശം നല്‍കുന്നതാണ് ഈ വിജയം. രാജ്യത്തെ മതേതര വോട്ടര്‍മാര്‍ ഒരുമിച്ചുനിന്നാല്‍ 2024 ല്‍ മോഡി ഭരണം തൂത്തെറിയാന്‍ കഴിയുമെന്ന സന്ദേശമാണ് ഈ വിജയം നല്‍കുന്നത്. പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണിത്.
'കോലാറിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയെ ഒരു വാക്ക് അടര്‍ത്തിയെടുത്ത് അതിന്റെ പേരില്‍ നാല് ലക്ഷത്തിലേറെ വോട്ടിന് ജയിച്ച രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം ഇല്ലാതാക്കി. അദ്ദേഹത്തെ വീട്ടില്‍ നിന്ന് കുടിയിറക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രതികാര രാഷ്ട്രീയം കര്‍ണാടകയില്‍ മാത്രമല്ല ഇന്ത്യയിലെ നീതി ബോധമുളള ജനങ്ങള്‍ അംഗീകരിക്കില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഈ തിരിച്ചടി തുടരുമെന്നും ആന്റണി പറഞ്ഞു.
എന്നാല്‍, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നുവന്ന ജനവിധിയാണ് കര്‍ണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകണമെന്നും പിണറായി ഉപദേശിക്കുന്നു. ഇനിയെങ്കിലും ജാഗ്രത കാണിക്കണം. കുറേക്കാലം ഒറ്റയ്ക്കു രാജ്യം ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടികളാണ് അധികാരത്തിലുളളത്. തെക്കേ ഇന്ത്യയില്‍ ഒരിടത്തും ബിജെപിയില്ലാത്ത ദിവസമാണ് ഇന്നത്തേതെന്നും പിണറായി പറഞ്ഞു.
കോണ്‍ഗ്രസിനെ ഉപദേശിച്ചെങ്കിലും കര്‍ണാടക തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാലിടത്തും സിപിഎം കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെക്കുറിച്ചു പിണറായി പ്രതികരിച്ചില്ല.
COMMENTS