Air service for Hajj from India started. 1500 pilgrims reached Madinah today in five flights. The first group came from Jaipur. A group of 256 people
സ്വന്തം ലേഖകന്‍
റിയാദ് : ഹജ്ജിനായി ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് ആരംഭിച്ചു. അഞ്ചു വിമാനങ്ങളിലായി 1500 തീര്‍ഥാടകര്‍ ഇന്നു മദീനയിലെത്തി.
ജയ്പൂരില്‍ നിന്നായിരുന്നു ആദ്യ സംഘം എത്തിയത്. എയര്‍ ഇന്ത്യ വിമാനത്തില്‍ മദീനയിലെത്തിയ 256 പേരടങ്ങിയ സംഘത്തിനു ഹൃദ്യമായ വരവേല്പ് ലഭിച്ചു.
ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, പത്നി ഡോ. ശകീല ഷാഹിദ്, ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് അബ്ദുള്‍ ജലീല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘത്തെ സ്വീകരിച്ചത്.
ജയ്പൂര്‍, കൊല്‍ക്കത്ത, ലക്നൗ എന്നിവിടങ്ങളില്‍ നിന്നായാണ് അഞ്ചു വിമാനങ്ങള്‍ മദീനയിലെത്തിയത്.
മികച്ച സൗകര്യങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.
കെ.എം.സി.സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം, ആര്.എസ്.സി തുടങ്ങിയ കൂട്ടായ്മകളുടെ പ്രതിനിധികളും തീര്‍ഥാടകരെ സ്വീകരിക്കാനെത്തിയിരുന്നു.
Summary: Air service for Hajj from India started. 1500 pilgrims reached Madinah today in five flights. The first group came from Jaipur. A group of 256 people who arrived in Madinah on an Air India flight received a hearty welcome.
COMMENTS