Transport department order about women passengers
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ രാത്രിയില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് ഉത്തരവിറക്കി ഗതാഗതവകുപ്പ്. സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഉത്തരവ് ബാധകമാണ്.
രാത്രി പത്തു മണി മുതല്‍ രാവിലെ ആറു മണിവരെയാണ് ഈ ഉത്തരവ് ബാധകം. മിന്നല്‍ ബസുകള്‍ ഒഴികെയുള്ള എല്ലാ ബസുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. നേരത്തെ 2022 ജനുവരിയിലും ഗതാഗത വകുപ്പ് ഈ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അത് പാലിക്കപ്പെടുന്നില്ലെന്നുള്ള പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
Keywords: Transport department, KSRTC, Order, Women passengers
COMMENTS