Transfer of Lady conductor cancelled
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
`ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയതിന് കഴിഞ്ഞ ദിവസം കണ്ടക്ടര്‍ അഖിലയെ വൈക്കം ഡിപ്പോയില്‍ നിന്ന് പാലായിലേക്ക് സ്ഥലംമാറ്റിയിരുന്നു. പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാട്ടിയാണ് ഇവരെ സ്ഥലംമാറ്റിയത്.
എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയും ഗതാഗതമന്ത്രി വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. ഇത് സര്‍ക്കാര്‍ അറിഞ്ഞ കാര്യമല്ലെന്നും താഴേത്തട്ടിലോ മറ്റോ എടുത്തതാകാമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
സംഭവിച്ചത് എന്താണെന്ന് പരിശോധിക്കാമെന്നും ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്, അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളവിതരണത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന സത്യവാഗ്മൂലത്തില്‍ തെറ്റില്ലെന്നും ശമ്പളം കൊടുക്കാനുള്ള ഉത്തരവാദിത്തം മാനേജ്മെന്റിനാണ്, സര്‍ക്കാര്‍ സഹായം തുടരുമെന്നും അക്കാര്യത്തില്‍ ദുര്‍വ്യാഖ്യാനം വേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
Keywords: KSRTC, Transfer, Lady conductor, Cancel
COMMENTS