Supreme court order about Mediaone case
ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ കേന്ദ്ര സര്‍ക്കാര്‍ വിലക്ക് റദ്ദാക്കി സുപ്രീംകോടതി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാനും കോടതി ഉത്തരവിട്ടു.
ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തുവെന്ന സര്‍ക്കാരിന്റെ വാദം തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം വാദങ്ങള്‍ ഉയര്‍ത്തി പൗരന്മാരുടെ അവകാശങ്ങളെ നിഷേധിക്കാനാവില്ലെന്നും ആവര്‍ത്തിച്ചു.
സര്‍ക്കാരിനൊപ്പം മാധ്യമങ്ങള്‍ നില്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് ആവര്‍ത്തിച്ച കോടതി വിലക്ക് ശരിവച്ച ഹൈക്കോടതിയെയും വിമര്‍ശിച്ചു.
Keywords: Supreme court, Mediaone, Ban, Telecast
COMMENTS