കോഴിക്കോട് : ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാവാത്തതിനാൽ കേരളത്തിൽ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു...
കോഴിക്കോട് : ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാവാത്തതിനാൽ കേരളത്തിൽ ചെറിയ
പെരുന്നാൾ (ഈദുൽ ഫിത്ർ) ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.
റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ
പെരുന്നാൾ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസലിയാർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കുവേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കെ.പി.അബൂബക്കർ ഹസ്രത്ത്, ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കേരള മുസ്ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി എന്നിവർ അറിയിച്ചു.
ശനിയാഴ്ച പെരുന്നാൾ ആയതിനാൽ അന്നും സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ വെള്ളി, ശനി, ഞായർ തുടർ അവധിയാവും.
COMMENTS