Bathinda military camp shooting
ന്യൂഡല്‍ഹി: ഭട്ടിന്‍ഡ സൈനിക ക്യാമ്പിലെ വെടിവയ്പ്പില്‍ ഒരു സൈനികന് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. മോഹന്‍ ദേശായി എന്ന സൈനികനാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാലു ജവാന്മാരെ കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസ് ചോദ്യംചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലെ ആര്‍ട്ടിലറി യൂണിറ്റില്‍ വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പില്‍ ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ജവാന്മാരായ സാഗര്‍, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഓഫീസേഴ്സ് മെസിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്നവരായിരുന്നു ഇവര്‍. രണ്ടുപേരാണ് ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികളുടെ മൊഴിയുണ്ട്. വെടിയുതിര്‍ത്ത തോക്കും പൊലീസ് പിടിച്ചെടുത്തു. ജവാന്മാര് തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നാണ് സൂചന.
Keywords: Bathinda military camp, Shoot, Punjab police, Arrest
COMMENTS