Violent wild elephant Arikomban was released in the inner forest of Methakanam region of Periyar Tiger Reserve. The elephant was released at 4 o'clock
സ്വന്തം ലേഖകന്‍
ചിന്നക്കനാല്‍: അക്രമകാരിയായ കാട്ടാന അരിക്കൊമ്പനെ ആനയെ പെരിയാര്‍ കടുവാ സങ്കേതത്തിലെ മേതകാനം മേഖലയിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.
ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് ആനയെ തേക്കടിയില്‍ നിന്ന് 21 കിലോ മീറ്റര്‍ അകലെയുള്ള ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. ആന കൂടുതല്‍ ഉള്‍ക്കാട്ടിലേക്കു പോയെന്നും ആനയുടെ കഴുത്തില്‍ ഘടിപ്പിച്ചിട്ടുള്ള കോളറില്‍ നിന്നു സിഗ്നല്‍ കിട്ടിത്തുടങ്ങിയെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. തുറന്നുവിട്ട ഭാഗത്തുനിന്ന് ഒന്നര കിലോ മീറ്റര്‍ ഉള്ളില്‍ നിന്ന് റേഡിയോ കോളറിലെ സിഗ്നല്‍ വനം വകുപ്പിനു ലഭിച്ചു.
ആനയെ അഞ്ചു തവണ മയക്കുവെടി വയ്‌ക്കേണ്ടിവന്നുവെങ്കിലും അതിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അതിനാല്‍ ചികിത്സയുടെ ആവശ്യമില്ലായിരുന്നുവെന്നും പെരിയാര്‍ കടുവാ സങ്കേതത്തിലെ അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ഷുഹൈബ് പറഞ്ഞു.
ചിന്നക്കനാലില്‍ നിന്നു ലോറിയില്‍ രാത്രി പത്തരയോടെ മംഗളാദേവിയിലെ വനാതിര്‍ത്തിയിലെത്തിച്ച അരിക്കൊമ്പനെ ആദിവാസി കുടിയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ചേര്‍ന്നു പൂജ നടത്തിയാണ് കാട്ടിലേക്കു കടത്തിയത്.
മേതകാനത്തെ സീനിയറോഡ മേഖലയില്‍ അരിക്കൊമ്പന്‍ ഒതുങ്ങുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ഇവിടെ മുളയും ഈറ്റയും പുല്ലും വെള്ളവും എത്ര കടുത്ത വേനലിലും ലഭിക്കും. ഇതു മുന്നില്‍ക്കണ്ടാണ് ആനയെ ഇവിടെ തുറന്നുവിട്ടത്. ആഹാരവും വെള്ളവും എപ്പോഴും കിട്ടുന്നതുകൊണ്ട് ആനക്കൂട്ടങ്ങള്‍ എപ്പോഴും ഇവിടെയുണ്ടാകും. ഇവിടെയുള്ള ആനകളുമായി അരിക്കൊമ്പന്‍ ഇണങ്ങിയാല്‍ നാട്ടിലേക്കിറങ്ങില്ലെന്ന പ്രതീക്ഷാണ് വനം വകുപ്പിന്.
കേരളത്തിലെ ജനവാസ മേഖലയില്‍ നിന്ന് 21 കിലോ മീറ്ററും തമിഴ് നാട്ടിലെ ജനവാസ മേഖലയില്‍ നിന്ന് 30 കിലോ മീറ്ററും അകലെയാണ് മേദകാനം. ഇവിടെ വനം വകുപ്പിന്റെ സ്റ്റേഷനുമുണ്ട്. ആനെയെ എപ്പോഴും നിരീക്ഷിക്കാനാവുമെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.
ചിന്നക്കനാല്‍ നിവാസികളുടെ പേടിസ്വപ്നമായ അരിക്കൊമ്പനെ ശനിയാഴ്ച പകലാണ് മയക്കുവെടിവച്ചു പിടികൂടി ലോറിയില്‍ കയറ്റി തേക്കടിയിലേക്കു കൊണ്ടുവന്നത്.
ഇതിനു മുന്നോടിയായി തേക്കടി പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ആനയുടെ കഴുത്തില്‍ റേഡിയോ കോളറും പിടിപ്പിച്ചു. കുമളി മേഖലയില്‍ പൊലീസിനു ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരുന്നു. മേഖലയില്‍ വൈദ്യുതിയും വിച്ഛേദിച്ചിരുന്നു.
കനത്ത മഴയില്‍ ആനയെ പിടികൂടുക ഏറെ ദുഷ്‌കരമായിരുന്നു. അഞ്ചു തവണ മയക്കുവെടി വച്ച ശേഷമാണ് ആന മയങ്ങിയത്. ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വച്ചത്.
പിന്നീട് തുടരെ വെള്ളമൊഴിച്ചു പാതി മയക്കത്തിലെത്തിച്ച ശേഷമായിരുന്നു ലോറിയില്‍ കയറ്റിയത്. പേമാരിയും കാറ്റുമെല്ലാം ദൗത്യത്തിനു വെല്ലുവിളിയായി. കാലുകള്‍ ബന്ധിച്ചും കണ്ണ് കറുത്ത തുണികൊണ്ടു മൂടിയുമാണ് നാലു കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിലേക്കു തള്ളിക്കയറ്റിയത്. പാതി മയക്കത്തില്‍ പോലും ആന ശൗര്യത്തിലായിരുന്നു.
സൂര്യനെല്ലി ഭാഗത്തുനിന്നു സിമന്റ് പാലത്തിലെത്തിയപ്പോഴായിരുന്നു ആനയെ വെടിവച്ചത്. ഇന്നലെ സിങ്കുകണ്ടം ഭാഗത്തുണ്ടായിരുന്ന ആന പിന്നീടാണ് സൂര്യനെല്ലി ഭാഗത്തേയ്ക്കു വന്നത്. പടക്കം പൊട്ടിച്ചാണ് ആനയെ സിമന്റു പാലത്തിനടുത്ത് എത്തിച്ചത്.
ഇതിനിടെ മയക്കുവെടിയേറ്റ അരിക്കൊമ്പനു സമീപത്തേയ്ക്കു അക്രമകാരിയായ ചക്കക്കൊമ്പന്‍ എത്തിയത് വീണ്ടും ആശങ്കയുണ്ടാക്കി. ചക്കക്കൊമ്പനെ പായിച്ച ശേഷമാണ് അരിക്കൊമ്പനെ വടം കെട്ടി ബന്ധിച്ചു ലോറിയില്‍ കയറ്റിയത്.
Summary: Violent wild elephant Arikomban was released in the inner forest of Methakanam region of Periyar Tiger Reserve. The elephant was released at 4 o'clock in the morning today in the forest, 21 km from Thekkady. The forest department officials said that the elephant went further into the forest and started getting the signal from the collar attached to the elephant's neck. The forest department received the signal on the radio collar from within one and a half kilometers from the exposed area.
COMMENTS