V.D Satheesan about current Kochi issue
തിരുവനന്തപുരം: കൊച്ചിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. സ്ഥിതി വളരെ ഗുരുതരമാണെന്നും വിഷപ്പുക ശ്വസിച്ച് ആളുകള്‍ തലകറങ്ങി വീഴുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴും സര്‍ക്കാര്‍ ഇതിനെ നിസാരമായാണ് കാണുന്നതെന്നും വിഷപ്പുക ശ്വസിച്ച് ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്വസന ബുദ്ധിമുട്ടുണ്ടെന്ന് ഹൈക്കോടതി ജഡ്ജി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സ്ഥലത്ത് കരാറുമായി ബന്ധപ്പെട്ട് ഗുരുതര കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും മാലിന്യം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നെന്നും ഇതിനു പിന്നില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിനാകെ അപമാനകരമാണ് ഈ സംഭവമെന്നും പരിഹരിക്കാന്‍ സര്‍ക്കാരിനാവുന്നില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: V.D Satheesan, Kochi, Health emergency, Government
COMMENTS