Case against Rahul Gandhi
ന്യൂഡല്‍ഹി: മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം കഠിന തടവ്. സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്.
ശിക്ഷാവിധിക്ക് പിന്നാലെ തന്നെ കോടതി രാഹിലിന് ജാമ്യവും അനുവദിച്ചു. 10,000 രൂപ കെട്ടിവച്ച് ജാമ്യമെടുത്ത രാഹുലിന് കേസില്‍ അപ്പീല്‍ പോകാനായി 30 ദിവസത്തെ സമയവും കോടതി അനുവദിച്ചു. രാഹുലിനെതിരായ കോടതി വിധി വന്നതോടെ കോടതിക്ക് മുന്നില്‍ കോണ്‍ഗസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടി.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്ശമര്ശത്തിനെതിരെ ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദി നല്കിയ പരാതിയാണ് കേസിനടിസ്ഥാനം. കര്‍ണ്ണാടകത്തിലെ കോളാറിലെ പ്രചാരണ യോഗത്തില്‍ എല്ലാ കള്ളന്മാരുടെയും പേരില്‍ മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്.
Keywords: Rahul Gandhi, Case, Court, Modi
COMMENTS