Case against K.Surendran
തിരുവനന്തപുരം: സി.പി.എം വനിതാ നേതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസ്. മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സി.എസ് സുജാതയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
`കേരളത്തിലെ മാര്‍ക്സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു, കാശടിച്ചുമാറ്റി, തടിച്ചു കൊഴുത്തു പൂതനകളായി അവര്‍ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്' എന്നായിരുന്നു കെ.സുരേന്ദ്രന്റെ പരാമര്‍ശം.
വിഷയത്തില്‍ സി.പി.എം നേതാക്കള്‍ യാതൊരു പ്രതികരണത്തിനും തയ്യാറായില്ല. ഇതേതുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായര്‍ കെ.സുരേന്ദ്രന്റെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നു കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഈ പരാതിയില്‍ യുക്തമായ നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ഹൈടെക് സെല്ലിനെ ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് വളരെ വേഗത്തില്‍ സി.എസ് സുജാത വിഷയത്തില്‍ പരാതി നല്‍കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കെ.സുരേന്ദ്രനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, പരസ്യമായി അപമാനിക്കുക എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.
Keywords: Case, K.Surendran, CPM women leaders, Youth congress
COMMENTS