Bomb threats at Amitabh Bachchan & Dharmendra's Houses
മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും ധര്‍മ്മേന്ദ്രയുടെയും വീടുകള്‍ക്ക് ബോംബ് ഭീഷണി. താരങ്ങളുടെ വീടുകളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് നാഗ്പൂരിലെ പൊലീസ് കണ്ട്രോള് റൂമിലേക്ക് അജ്ഞാതന്റെ ഫോണ്‍വിളി വരികയായിരുന്നു.
ഇരുവരുടെയും വീടുകള്‍ തകര്‍ക്കാന്‍ 25 അംഗ സംഘം മുംബൈയിലെത്തിയിട്ടുണ്ടെന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതേതുടര്‍ന്ന് മുംബൈ പൊലീസും ബോംബ് സ്ക്വാഡും ഇവരുടെ വസതികളില്‍ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെടുക്കാനായില്ല.
Keywords: Bomb threats, Mumbai, Amitabh Bachchan, Dharmendra, House
COMMENTS