സ്വന്തം ലേഖകന്‍ കൊച്ചി : ബ്രഹ്മപുരം തീപിടിത്തം നിയന്ത്രിക്കുന്നതില്‍ ആഴ്ച കഴിഞ്ഞിട്ടും അമ്പേ പരാജയപ്പെട്ട സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമ...
സ്വന്തം ലേഖകന്‍
കൊച്ചി : ബ്രഹ്മപുരം തീപിടിത്തം നിയന്ത്രിക്കുന്നതില്‍ ആഴ്ച കഴിഞ്ഞിട്ടും അമ്പേ പരാജയപ്പെട്ട സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും രംഗത്തുവരുന്നു. എഴുത്തുകാരന് പി എഫ് മാത്യൂസും ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കരുമെല്ലാം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
ഇതു കോവിഡിലും വലിയ ദുരന്തമാണെന്നും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ജുഡിഷ്യറി കാണിച്ച ജാഗ്രത ഭരണകൂടം കാണിച്ചോ എന്നു ചിന്തിക്കേണ്ടതുണ്ട്. മാലിന്യ സംസ്കരണം പഠിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം പല രാജ്യങ്ങൡും പോയി. പക്ഷേ, നമ്മുടെ നാട്ടിലെ പ്രശ്നങ്ങള്‍ മാത്രം പഠിച്ചില്ല. അവര്‍ പോയി പഠിച്ചതൊന്നും കേരളത്തില്‍ പ്രാവര്ത്തികമാക്കാരിതുന്നതെന്തെന്നും പരിശോധന വേണമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
ഇങ്ങനെയൊരു ദുരന്തമുണ്ടായാല്‍ എങ്ങനെ നേരിടണമെന്നു നമുക്കറിയില്ല. പക്ഷേ, ഇതിനെ നേരിടാന്‍ അറിയില്ലെങ്കില്‍ ഇത്രയും വലിയ മാലിന്യ പര്‍വതം എങ്ങനെ നഗരത്തില്‍ പൊങ്ങിയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കലും കൊച്ചി വിട്ടുപോകാന്‍ ആഗ്രഹിക്കാതിരുന്ന താന്‍ എങ്ങനെയും ഇവിടം വിട്ടുപോകാന്‍ നോക്കുകയാണെന്ന് എഴുത്തുകാരന് പി എഫ് മാത്യൂസ് പറഞ്ഞു. മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ജനങ്ങളെ ആശ്വസിപ്പിക്കുന്ന ഒരു വാചകം പോലും പറഞ്ഞില്ല. ഈ വിഷവാതകം ശ്വസിച്ച ഗര്‍ഭിണികളുടെയും കുട്ടികളുടെയും സ്ഥിതി എന്താകുമെന്നും അറിയില്ല. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ സ്ഥിതിയെന്താവും. പ്രിയമുള്ളവരേ, ഈ ഇനി ഈ മണ്ണില്‍ പ്രതീക്ഷ പുലര്‍ത്തുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നു പറഞ്ഞാണ് പിഎഫ് മാത്യൂസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കൊച്ചി നിവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നടന് ഉണ്ണി മുകുന്ദന് അഭ്യര്‍ത്ഥിച്ചു. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളടങ്ങിയ പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് ഫേസ് ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.
കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. വീടിന് പുറത്തിറങ്ങുമ്പോള്‍ അധികൃതര്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക, എന്നാണ് ഉണ്ണി മുകന്ദന് പറയുന്നത്.
Summary:
COMMENTS