Action against MPs Hiby Eden & T.N Prathapan in Loksabha
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സെക്രട്ടേറിയറ്റ് വിജ്ഞാപനം ലോക്സഭയില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍ പ്രതാപനും.
ഇതേതുടര്‍ന്ന് ഇരുവരെയും സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യത. ഇവരുടെ പ്രതിഷേധം അതിരുകടന്നെന്ന നിഗമനത്തിലാണ് സ്പീക്കര്‍.
അതേസമയം ഇത്തരത്തില്‍ ഒരംഗത്തെ സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ പാര്‍ലമെന്ററി കാര്യമന്ത്രിയോ സര്‍ക്കാരോ പ്രമേയം കൊണ്ടു വന്ന് പാസാക്കേണ്ടതായുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Keywords: Loksabha, Hiby Eden & T.N Prathapan, Action
COMMENTS