Sidharth Priyadarsan gets married
ചെന്നൈ: സംവിധായകന് പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകന് സിദ്ധാര്‍ത്ഥ് പ്രിയദര്ശന് വിവാഹിതനായി. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്ലിന് ആണ് വധു.
ചെന്നൈയിലെ ഫ്ളാറ്റില്‍ വച്ചു നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മകന്റെ വിവാഹത്തിനുവേണ്ടി വിവാഹമോചിതരായി അകന്നുകഴിയുകയായിരുന്ന പ്രിയദര്‍ശനും ലിസിയും ഒന്നിച്ചെത്തുകയായിരുന്നു.
തമ്മില്‍ പിരിഞ്ഞെങ്കിലും മക്കളായ സിദ്ധാര്‍ത്ഥിന്റെയും കല്യാണിയുടെയും എല്ലാ കാര്യങ്ങള്‍ക്കും ഇവര്‍ ഒന്നിച്ചെത്താറുണ്ടെന്നത് ശ്രദ്ധേയമാണ്. കുട്ടികളുടെ എല്ലാ കാര്യങ്ങള്‍ക്കും ഒന്നിച്ചുണ്ടാകുമെന്ന് അവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
അമേരിക്കയില്‍ ഗ്രാഫിക്സ് കോഴ്സ് പൂര്‍ത്തിയാക്കിയ സിദ്ധാര്‍ത്ഥ് പ്രിയദര്ശന് മരയ്ക്കാറില്‍ വി.എഫ്എക്സ് സൂപ്പര്‍വൈസറായി വര്‍ക്ക് ചെയ്തിരുന്നു.
Keywords: Sidharth Priyadarsan, Merlin, America
COMMENTS