Gold, Silver rate increased in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഇന്നത്തെ രണ്ടാമത്തെ വില വര്‍ദ്ധനവാണിത്. ഇന്നു രാവിലെ ഒരു പവന് സ്വര്‍ണ്ണത്തിന് 200 രൂപ വര്‍ദ്ധിച്ച് 42,200 രൂപയായിരുന്നു വില. എന്നാല്‍ ഇത് കേന്ദ്ര ബജറ്റിനുശേഷം 200 രൂപ കൂടി വര്‍ദ്ധിച്ച് 42,400 ആകുകയായിരുന്നു.
2023-24 വര്‍ഷത്തില്‍ സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട് എന്നിവയുടെ വില വര്‍ദ്ധിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം വന്നിരുന്നു. മൂന്ന് ശതമാനം നികുതി ഉയര്‍ന്നതും രൂപയുടെ വിനിമയത്തിലുള്ള വ്യത്യാസവുമാണ് സംസ്ഥാനത്ത് വില ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയുടെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ബജറ്റിന് മുന്‍പ് വെള്ളിയുടെ വില 69000 രൂപയായിരുന്നു. എന്നാല്‍ ബജറ്റിന് ശേഷം ഇത് 72480 രൂപയായി ഉയരുകയായിരുന്നു.
Keywords: Gold, Silver rate, Central budget, Today
COMMENTS