Dadasaheb Phalke award
മുംബയ്: ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് ചിത്രം ചുപ്പിലെ അഭിനയത്തിനാണ് ദുല്‍ഖറിന് ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തില്‍ മികച്ച വില്ലനുള്ള പുരസ്‌കാരം ലഭിച്ചത്.
ആര്‍. ബല്‍കി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചുപ്പ് ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ്. പൂക്കൃഷി നടത്തുന്ന ഡാനി എന്ന ഏറെ നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ തന്നെ വേഫേറെര്‍ ഫിലിംസാണ് ചുപ്പ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.
ഗംഗുഭായ് കത്യാവാടിയിലൂടെ ആലിയ ഭട്ടും ബേഡിയ എന്ന ചിത്രത്തിലൂടെ വരുണ്‍ ധവാനും മികച്ച നടീനടന്മാരായി.


COMMENTS