V.D Satheesan about Governor's address
തിരുവനന്തപുരം: ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് നിയമസഭയില്‍ നടന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ ഫലമാണ് കണ്ടതെന്നും വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനം ശമ്പളം പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നിട്ടും സാമ്പത്തിക സ്ഥിതി ഭദ്രം എന്ന ചിരിപ്പിക്കുന്ന പ്രസ്താവനയാണ് സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് പറയിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
യാഥാര്‍ത്ഥ്യത്തെ മറച്ചുവച്ചുകൊണ്ടുള്ള പ്രസംഗമായിരുന്നെന്നും ഏറ്റവും മികച്ച പൊലീസാണ് സംസ്ഥാനത്തുള്ളതെന്നു പറഞ്ഞതു തന്നെ അതിനുദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: V.D Satheesan, Niyamasabha, Governor, Address
COMMENTS