Special receipt for ration subsidy
തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി കേന്ദ്രസര്‍ക്കാര്‍ നല്കുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ക്ക് ഇനി മുതല്‍ പ്രത്യേക രസീത്. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം കേന്ദ്രം സൗജന്യമായി നല്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ചെലവ് മുഴുവന്‍ വഹിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് റേഷന്‍ കടകളിലെ ഇംപോസ് മെഷീനില്‍ പ്രിന്റു ചെയ്യുന്ന രസീതില്‍ രേഖപ്പെടുത്തും. ഇതിന്റെ മാതൃക ഉടന്‍ തന്നെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൈമാറും.
സംസ്ഥാനങ്ങള്‍ പ്രത്യേകമായി നല്‍കുന്നവയ്ക്ക് പ്രത്യേക രസീത് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രം സൗജന്യമായി നല്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിലാക്കുന്ന രീതിക്ക് കനത്ത തിരിച്ചടി നല്‍കാനും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുമുള്ള നടപടിയുമാണ് കേന്ദ്രത്തിന്റേതെന്നാണ് വ്യക്തമാകുന്നത്.
Keywords: Ration subsidy, Central government, Ration shop
COMMENTS