Pathanamthitta Lorry accident today
പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരില്‍ ലോറി നിയന്ത്രണം വിട്ട് സ്വകാര്യ ബസിനു മുകളിലേക്ക് മറിഞ്ഞു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് വന്നുകൊണ്ടിരുന്ന കോണ്‍ക്രീറ്റ് മിക്സര്‍ യൂണിറ്റ് ഘടപ്പിച്ച ലോറിയാണ് അപകടത്തില്‍ പെട്ടത്.
ഇന്നു രാവിലെ പത്തുമണിയോടെ പത്തനംതിട്ട ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നിലാണ് അപകടം. സ്കൂള്‍ ടൈം ആരംഭിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും ബസിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. ലോറിയുടെ അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Keyewords: Lorry accident, Pathanamthitta, Injury, Private bus
COMMENTS