Four Malayalees have been awarded Padma Shri. Gandhian Appukuttan Pothuwal, SRD Prasad, Cheruvayal K Raman and C Issac are the Malayalees
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : രാജ്യം എഴുപത്തിനാലാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കാനിരിക്കെ, പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ഒ ആര്‍ എസിന്റെ പിതാവ് ദിലീപ് മഹലനോബിസ്, യു.പി. മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവ്, ആര്‍ക്കിടെക്ട് ബാല്‍കൃഷ്ണ ദോഷി, വിഖ്യാത തബല വിദ്വാന്‍ സക്കീര്‍ ഹുസൈന്‍, മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, ശാസ്ത്രജ്ഞന്‍ ശ്രീനിവാസ് വരദന്‍ എന്നിവര്‍ക്ക് പത്മവിഭൂഷന്‍ ലഭിച്ചു.
ദിലീപ് മഹലനോബിസ്, ബാല്‍കൃഷ്ണ ദോഷി, മുലായംസിംഗ് യാദവ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായാണ് രാജ്യത്തെ രണ്ടാമത്തെ പരമോന്നത പുരസ്‌കാരം നല്കുന്നത്.പ്രമുഖ പിന്നണി ഗായിക വാണി ജയറാം, സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം നല്കും.
നാലു മലയാളികള്‍ക്ക് പത്മശ്രീ ബഹുമതി ലഭിച്ചു. ഗാന്ധിയന്‍ അപ്പുകുട്ടന്‍ പൊതുവാള്‍, എസ് ആര്‍ ഡി പ്രസാദ്, ചെറുവയല്‍ കെ രാമന്‍, സി ഐ എസക് എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികള്‍.
വിദ്യാഭ്യാസ, സാഹിത്യ രംഗങ്ങളിലെ സംഭാവനകള്‍ മാനിച്ചാണ് സി ഐ ഐസക്കിനു പുരസ്‌കാരം നല്കുന്നത്. കായിക മേഖലയിലെ നേട്ടങ്ങളുടെ പേരിലാണ് എസ് ആര്‍ ഡി പ്രസാദ് അംഗീകരിക്കപ്പെട്ടത്. കാര്‍ഷിക മേഖലയിലെ നേട്ടങ്ങളാണ് ചെറുവയല്‍ കെ രാമനെ പത്മശ്രീക്ക് അര്‍ഹനാക്കിയത്.
നാഗാ സാമൂഹിക പ്രവര്‍ത്തകനായ രാം കുയിവാങ്ബെ ന്യൂമെക്, ഡോ. മുനീശ്വര്‍ ചന്ദര്‍ ദവാര്‍, സിദ്ദി ഗോത്രവര്‍ഗ സാമൂഹിക പ്രവര്‍ത്തകയും നേതാവുമായ ഹീരാബായി ലോബി, ഡോക്ടര്‍ രത്തന്‍ ചന്ദ്രകര്‍, സാഹിത്യകാരനായ തെലങ്കാനയില്‍ നിന്നുള്ള രാമകൃഷ്ണ റെഡ്ഡി തുടങ്ങിയവര്‍ പത്മശ്രീ ലഭിച്ചവരില്‍ പെടുന്നു.
ഒ ആര്‍ എസിന്റെ പിതാവ് ദിലീപ് മഹലനോബിസ് 2022 ഒക്ടോബര്‍ 17നാണ് അന്തരിച്ചത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ്ങില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി 1966 ല്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി അഥവാ ഒആര്‍ടിയുമായി ബന്ധപ്പെട്ട് ദിലീപ് പഠനം ആരംഭിച്ചത്.
ഡോ. റിച്ചാര്‍ഡ് എ കാഷിനും ഡോ.ഡേവിഡ് ആര്‍ നളിനുമൊപ്പമായിരുന്നു ഗവേഷണം. ഈ സംഘമാണ് ഒ ആര്‍ എസ് വികസിപ്പിച്ചത്. 1966 ലാണ് ഇവര്‍ കണ്ടുപിടിത്തം നടത്തിയതെങ്കിലും 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്താണ് ഒആര്‍എസ് ആദ്യമായി പരീക്ഷിച്ചത്. ഈ സമയത്ത് പടര്‍ന്നുപിടിച്ച കോളറയില്‍ മരണനിരക്ക് കുറയ്ക്കാന്‍ ഒആര്‍എസ് ലായനി ഏറെ സഹായിച്ചു.
30 ശതമാനമായിരുന്ന മരണനിരക്ക് മൂന്നു ശതമാനത്തിലേക്ക് ചുരുക്കാന്‍ ഒആര്‍എസിലൂടെ കഴിഞ്ഞു. ഇതോടെ, ഒആര്‍എസ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ആരോഗ്യ രംഗത്തെ ഏറ്റവും വലിയ കണ്ടുപിടിത്തമായി ഒആര്‍എസ് വാഴ്ത്തപ്പെട്ടിരുന്നു.
എഴുപത്തിനാലാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാന് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ഇതിനു മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു. മുഖം മിനുക്കി കര്‍ത്യവ്യപഥായി മാറിയ പഴയ രാജ്പഥിലാണ് റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുക.
COMMENTS