Leaders about on kariyavattom cricket competition
തിരുവനന്തപുരം: കാര്യവട്ടത്തെ ഏകദിന മത്സരത്തില്‍ കാണികള്‍ കുറഞ്ഞതിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവടക്കമുള്ള നേതാക്കള്‍ രംഗത്ത്. സ്റ്റേഡിയത്തിലെ ഒഴിഞ്ഞ ഗ്യാലറികള്‍ ണ്ട് പ്രകോപിതരായാണ് നേതാക്കള്‍ പ്രതികരണവുമായെത്തിയത്.
അന്താരാഷ്ട്ര തലത്തിലുള്ള ഒരു മത്സരത്തെ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വ്യക്തമാക്കി. കായിക മന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവന തീര്‍ത്തും ദൗര്‍ഭാഗ്യകരമായിപ്പോയെന്നും കേരളം വേണ്ട രീതിയില്‍ ഇത് ചര്ച്ചചെയ്യപ്പെടാതെപോയെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരം ഒഴിവാക്കിയവര്‍ കാണിച്ചത് മണ്ടത്തരമായിപ്പോയെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. കായിക മന്ത്രിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും ഇതില്‍ ഒന്നും സംഭവിക്കാനില്ലെന്നും ഇത്തരത്തില്‍ കാണികള്‍ കുറഞ്ഞാല്‍ തിരുവനന്തപുരത്ത് മത്സരങ്ങള്‍ അനുവദിക്കേണ്ടെന്ന നിലപാടിലേക്ക് ബിസിസിഐ എത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം കായികമന്ത്രിക്കെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന വരുത്തിവച്ച വിന ഇന്നലെ നേരില്‍ കണ്ടുവെന്നും ഒഴിഞ്ഞ ഗ്യാലറികള്‍ നിര്‍ഭാഗ്യകരവും പരിതാപകരവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രസ്താവനകള്‍കൊണ്ട് മന്ത്രിക്ക് യാതൊരു നഷ്ടവുമില്ലെന്നും മറിച്ച് ഇന്റര്‍നാഷണല്‍ കളികള്‍ നഷ്ടപ്പെട്ടാലുള്ള നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സര്‍ക്കാരിനുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
COMMENTS