Karipur will close partially for six months
കരിപ്പൂര്‍: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ ആറുമാസത്തേക്ക് ഭാഗികമായി അടച്ചിടുന്നു. റണ്‍വേ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ഈ മാസം 15 മുതല്‍ ആറുമാസത്തേക്കാണ് രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ആറു മണി വരെ റണ്‍വേ അടച്ചിടുന്നത്. നിലവില്‍ ഈ സമയത്ത് ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളാണുള്ളത്.
ഇതിന്റെ ഭാഗമായി സര്‍വീസുകള്‍ പുനക്രമീകരിക്കും. ഇതു സംബന്ധിച്ച വിവരങ്ങള്‍ക്കായി യാത്രക്കാര്‍ അതത് എയര്‍ലൈനുമായി ബന്ധപ്പെടണമെന്ന് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ അറിയിച്ചു.
Keywords: Karipur, Runway, Close, 6 months
COMMENTS