India - New Zeland one day match in Hyderabad
ഹൈദരാബാദ്: ഇന്ത്യ - ന്യൂസിലന്‍ഡ് ഏകദിനത്തിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം നിറഞ്ഞ് കാണികള്‍ എത്തിയത് ചര്‍ച്ചയാകുന്നു. ബുധനാഴ്ചയാണ് ഹൈദരാബാദില്‍ മത്സരം നടന്നത്.
കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലെ ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ കളിനടക്കുമ്പോള്‍ ഗ്യാലറി ഒഴിഞ്ഞു കിടന്നത് അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെ നടക്കുന്ന കളിയില്‍ ടിക്കറ്റ് നിരക്ക് വളരെയധികം കൂടുതലായിട്ടും സ്റ്റേഡിയം നിറഞ്ഞത് വാര്‍ത്തയാകുകയാണ്.
തിരുവനന്തപുരത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 500 രൂപയാണെങ്കില്‍ ഹൈദരാബാദില്‍ 850 രൂപയാണ്. പട്ടിണി കിടക്കുന്നവര്‍ മത്സരം കാണാന്‍ വരേണ്ടെന്ന മന്ത്രിയുടെ പ്രസ്താവന വന്നതോടെയാണ് തിരുവനന്തപുരത്ത് കാണികള്‍ എത്താതിരുന്നത്.
തിരുവനന്തപുരത്ത് 38000 സീറ്റുകളുള്ള സ്റ്റേഡിയത്തില്‍ 16,210 പേരാണ് എത്തിയത്. ഇതോടെയാണ് കഴിഞ്ഞ ദിവസത്തെ ഹൈദരാബാദ് കളി ചര്‍ച്ചയാകുന്നത്.
Keywords: Hyderabad, India - New Zeland one day match, Gallery
COMMENTS