Four youths were injured in a gang attack at Patur in Thiruvananthapuram. Nitin, the owner of Puthari Builders, and three of his friends were attacked
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാറ്റൂരില്‍ ഗുണ്ടാ ആക്രമണത്തില്‍ നാലു യുവാക്കള്‍ക്ക് വെട്ടേറ്റു. പുത്തരി ബില്‍ഡേഴ്‌സ് ഉടമ നിതിനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കള്‍ക്കുമാണ് വെട്ടേറ്റത്.
വെട്ടേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും മുറിവുകള്‍ ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു.
ഗുണ്ടാ തലവന്‍ ഓംപ്രകാശും സംഘവുമാണ് വെട്ടിയതെന്നു വെട്ടേറ്റവര്‍ പൊലീസിനോടു പറഞ്ഞു.
ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിനു ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. പേട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തലസ്ഥാനത്ത് അടങ്ങിയിരുന്ന ഗുണ്ടാ സംഘങ്ങള്‍ വീണ്ടും സജീവമായതിന്റെ തെളിവാണ് ഈ ആക്രമണമെന്ന് നാട്ടുകാര്‍ പറയുന്നു.
Summary: Four youths were injured in a gang attack at Patur in Thiruvananthapuram. Nitin, the owner of Puthari Builders, and three of his friends who were with him were injured.
COMMENTS