Chintha Jerome about Vazhakkula controversy
ഇടുക്കി: ഗവേഷണ വിവാദത്തില്‍ പ്രതികരണവുമായി ചിന്താ ജെറോം. `വാഴക്കുല' വൈലോപ്പിള്ളിയുടേതാണെന്ന് തെറ്റായി വന്നതില്‍ നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടെന്നും വന്നിരിക്കുന്നത് സാന്ദര്‍ഭിക പിഴവാണെന്നും തെറ്റ് ചൂണ്ടിക്കാണിച്ചു തന്നതിന് വിമര്‍ശകര്‍ക്ക് നന്ദിയുണ്ടെന്നും ചിന്താ ജെറോം പറഞ്ഞു.
മാനുഷികമായ പിഴവാണെന്നും പുസ്തകരൂപത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അതില്‍ തെറ്റുകള്‍ തിരുത്തുമെന്നും അവര്‍ പറഞ്ഞു.
പ്രബന്ധത്തില്‍ കോപ്പിയടി നടന്നിട്ടുണ്ടെന്ന വിവാദം ശരില്ലെന്നും ആശയം ഉള്‍ക്കൊള്ളുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം സി.പി.എം നേതാവ് ഇ.പി ജയരാജനും രംഗത്തെത്തിയിരുന്നു.
തെറ്റുപറ്റിയതാണെന്നും ആര്‍ക്കായാലും തെറ്റുപറ്റുമെന്നും വളര്‍ന്നുവരുന്ന സഖാവിനെ എല്ലാവരും ചേര്‍ന്ന് അപമാനിക്കുകയാണെന്നുമൊക്കെയാണ് ഇ.പി പറഞ്ഞത്. അതിനു പിന്നാലെ ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതിരുന്ന ചിന്താ ജെറോം രംഗത്തെത്തുകയായിരുന്നു.
Keywords: Chintha Jerome, Vazhakkula issue, PhD
COMMENTS