director Abhishek Pathak & actress Shivaleeka's marriage
മുംബൈ: ദൃശ്യം -2 സംവിധായകന് അഭിഷേക് പഥക്കും നടി ശിവലീക ഒബ്രോയിയും വിവാഹിതരാകുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഫെബ്രുവരിയിലാണ് വിവാഹം.
ഗോവയില്‍ വച്ച് നടക്കുന്ന വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് ക്ഷണം. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായ ദൃശ്യം - 2 വിന്റെ ഹിന്ദി റീമേക്കിന്റെ സംവിധായകനാണ് അഭിഷേക് പഥക്ക്.
അജയ് ദേവഗണ്‍, ശ്രിയ ശരണ്‍, തബു, അക്ഷയ് ഖന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. 342 കോടിയിലധികമാണ് ചിത്രം കളക്റ്റ് ചെയ്തത്.
യേ സാലി ആഷിഖി, ഖുദാ ഹാഫിസ്, ഖുദാ ഹാഫിസ് - 2 എന്നീ ചിത്രങ്ങളിലെ നായികയാണ് ശിവലീക ഒബ്രോയി. ഇതില്‍ ഹാഫിസ് - 2 ന്റെ നിര്‍മ്മാതാവായിരുന്നു അഭിഷേക് പഥക്ക്.
Keywords:Abhishek Pathak, Shivaleeka, Marriage, Goa
COMMENTS