Another rape case against actor Govindan Kutty
കൊച്ചി: നടന് ഗോവിന്ദന്‍കുട്ടിക്ക് എതിരെ വീണ്ടും ബലാത്സംഗകേസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്നു കാണിച്ച് യുവതി നല്കിയ പരാതിയിലാണ് നടനെതിരെ വീണ്ടും കേസെടുത്തത്.
നേരത്തെ മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ സമാന കേസ് നല്‍കുകയും എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം നടത്തി വരികയുമായിരുന്നു.
ഈ കേസില്‍ നടന് എറണാകുളം സെഷന്‍സ് കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മാത്രമല്ല ഈ കേസില്‍ ഇയാള്‍ക്കെതിരെയുള്ള കേസ് പിന്‍വലിപ്പിക്കാന്‍ ഉന്നതരെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ആദ്യത്തെ യുവതി രംഗത്തെത്തിയിരുന്നു.
Keywords: Govindan Kutty, Rape case, Again, Bail
COMMENTS