Actor Sibi thomas got promotion as DYSP
തിരുവനന്തപുരം: നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്പെക്ടറായ സിബി തോമസിന് വയനാട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയായാണ് സ്ഥാനക്കയറ്റം.
തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിലെ എസ്ഐയുടെ വേഷത്തില്‍ തിളങ്ങിയ സിബി തോമസ് തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സൂര്യ നായകനായ ജയ് ഭീം എന്ന തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
തിരക്കഥാ രംഗത്തും കഴിവു തെളിയിച്ചിട്ടുണ്ട്. ഔദ്യോഗിക രംഗത്ത് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലടക്കം നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Sibi Thomas, DYSP, Actor,
COMMENTS